09 July, 2009

മാധവികുട്ടിയുംയുക്തിവാദികളുഠ

1995ല്‍ മുത്തങ്ങയില്‍ നട ഫിലീം ക്യാമ്പില്‍ വെച്ചാണ് യുക്തിവാദിയായ മമ്മീക്കയെ പരിചയപ്പെട്ടത.് (പേര് യഥാര്‍ഥമല്ല) മെലിഞ്ഞ ശരീരം. നിറഞ്ഞ കഷണ്ടി, വാതുറാല്‍ മതത്തിനും ദൈവത്തിനുമെതിര്. അഞ്ചു ദിവസത്തെ ക്യാമ്പ് കഴിഞ്ഞ് വീട്ടിലെത്തിയിട്ടും ഈ മനുഷ്യന്‍ മനസ്സില്‍ നിു മാഞ്ഞുപോയില്ല. ഞാന്‍ ജീവനോടെ കണ്ട ആദ്യത്തെ യുക്തിവാദി (ക്ഷമിക്കണം, നിരീശ്വരവാദി) ഇദ്ദേഹമായതു കൊണ്ടാവണം, മതത്തെ അപ്പാടെ എതിര്‍ക്കു യുക്തിവാദികളെക്കുറിച്ചു പറയുമ്പോഴെല്ലാം മനസ്സിലേക്കോടിവരു രൂപം മമ്മീക്കയുടെതാണ്. അദ്ദേഹത്തിന്റെ വാദങ്ങള്‍ ഒരു തരം അരോചകമായിട്ടാണ് അ് അനുഭവപ്പെട്ടത്. അന്ധമായ നിഷേധം മാത്രമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറയെ. തിരുവനന്തപുരത്തെ ചില സുഹൃത്തുക്കളിലൂടെ അദ്ദേഹം 'യുക്തിവാദ'ത്തിനു വേണ്ടി സഹിക്കു 'ത്യാഗ'ങ്ങളെക്കുറിച്ചു പിന്നീട് അറിയാന്‍ കഴിഞ്ഞു. സ്വന്തം മകന്‍, പിറ മതത്തില്‍ നിന്നു (ക്ഷമിക്കണം, ഗതികേടുകൊണ്ട് പിറുപോയ മതത്തില്‍ ന്ി) കല്യാണം കഴിക്കാന്‍ പാടിലെന്നും അന്യ മതത്തില്‍ നിന്നു കഴിക്കണമുെമായിരുു അദ്ദേഹത്തിന്റെ അതിയായ ആഗ്രഹം. 'നിര്‍ഭാഗ്യവശാല്‍' മമ്മീക്കയുടെ മകന്‍ പ്രേമിച്ചുപോയത് 'സ്വന്തം' മതത്തില്‍പ്പെട്ടവളെയാണ്. കര്‍ക്കശക്കാരനായ , ധീരനായ യുക്തിവാദി മമ്മീക്കക്ക് മകന്റെ 'തെറ്റായ' പ്രണയം അല്‍പ്പം പോലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം പല്ലും നഖവും ഉപയോഗിച്ചു എതിര്‍ത്തു. മകനാകട്ടെ, പി•ാറാന്‍ ഒട്ടും തയ്യാറുമായിരുില്ല. ഒടുവില്‍ മമ്മീക്ക ഒരു ഡിമാന്‍ഡ് വെച്ചു. മതവിധി പ്രകാരം (നിക്കാഹ്) വിവാഹം പാടില്ല! മകന് അതും സ്വീകാര്യമായിരുില്ല. പെകുട്ടിയുടെ കുടുംബത്തിനു 'നിക്കാഹ്' ഇല്ലാത്ത വിവാഹം ചിന്തിക്കാന്‍ പറ്റുതായിരുില്ല. ഈ യാഥാര്‍ഥ്യങ്ങളാുെം ധീര യുക്തിവാദിയായ (നിരീശ്വരവാദികളുടെ ഭാഷയില്‍ പറഞ്ഞാല്‍ മാനവികതാ വാദിയായ) മമ്മീക്കക്ക് അംഗീകരിക്കാന്‍ കഴിയുതായിരുില്ല. അദ്ദേഹത്തെ അപമാനിക്കുതിനു തുല്യമായിരുു മകന്റെ പ്രവൃത്തി. അതുകൊണ്ട് മമ്മീക്ക ഒരു കാര്യം തീരുമാനിച്ചു. മകന്റെ വിവാഹ കര്‍മത്തിന് പങ്കെടുക്കേണ്ടതില്ല. മകന്റെ കല്യാണ ദിവസം യുക്തിവാദി സംഘത്തിന്റെ ഒരു പൊതു യോഗം തിരുവനന്തപുരത്ത് നടക്കുുണ്ടായിരുു. വീട്ടില്‍ മകന്റെ നിക്കാഹ് നടക്കുമ്പോള്‍ 'മാനവികതാ വാദി'യായ മമ്മീക്ക ഈ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുുവത്രെ! മമ്മീക്ക മരിച്ചപ്പോള്‍ ഖബറടക്കുകയല്ല, കത്തിക്കുകയാണ് ചെയ്തതെന്ന് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കു ഒരു സുഹൃത്ത് ഈയിടെ പറഞ്ഞു.'
മാധവിക്കുട്ടിയുടെ ഭൌതിക ശരീരം പള്ളിയില്‍ സംസ്കരിക്കരുത്' എ ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് കെ കെ അബ്ദുല്‍ അലിയുടെ പ്രസ്താവന (ദേശാഭിമാനി ജൂ 2) വായിച്ചപ്പോള്‍ ഞാന്‍ മമ്മീക്കയെ ഓര്‍ത്തുപോയി. അലിയുടെ പ്രസ്താവനയെ ചോദ്യം ചെയ്തു മൊയ്തു വാണിമേല്‍ മാധ്യമത്തില്‍ (ജൂ 3) എഴുതിയ കുറിപ്പിന് 'മാധവിക്കുട്ടിയും ഖബറടക്കവും' എ തലവാചകത്തില്‍ ശ്രീനി പട്ടത്താനം (ഭാരതീയ യുക്തിവാദി സംഘം ജനറല്‍ സെക്രട്ടറി) എഴുതിയ മറുപടി വായിച്ചപ്പോള്‍ വരട്ടുതത്വവാദിയായ മറ്റൊരു യുക്തിവാദി സംഘം നേതാവിനെ ഓര്‍ത്തു പോയി. ജനാധിപത്യ വിരുദ്ധത, അന്ധമായ അസഹിഷ്ണുത, പ്രതിപക്ഷ ബഹുമാനമില്ലായ്മ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പറയേണ്ടി വരുമ്പോഴെല്ലാം ഈ നേതാവിന്റെ ചിത്രമാണ് മനസ്സിലേക്കോടി വരിക. ഇദ്ദേഹത്തെ നമുക്ക് ഹമീദ്ക്ക എു വിളിക്കാം. യുക്തിവാദി സംഘത്തിന്റെ ജില്ലാ നേതാവാണ്. നല്ല പ്രസംഗകനും വായനക്കാരനുമാണ്. ചെവി കേള്‍ക്കില്ല. ഇയര്‍ ഫോ ഉപയോഗിക്കാറുണ്ട്. ഒരു സെമിനാറില്‍ വെച്ചാണ് ഹമീദ്ക്കയെ പരിചയപ്പെട്ടത്. ഒരു ആര്‍ എസ് എസ് നേതാവും സി പി എം നേതാവും സെമിനാറില്‍ പ്രസംഗിക്കാനുണ്ട്. ഹമീദ്ക്ക എന്തിന്റെ പ്രതിനിധിയായാണ് സെമിനാറിലേക്ക് ക്ഷണിക്കപ്പെട്ടത് എനിെക്കോര്‍മയില്ല. ലൈബ്രറി കൌസിലിന്റെയും യുക്തിവാദി സംഘത്തിന്റെയും നേതാവാണ് ഹമീദ്ക്ക. 'ഇന്ത്യന്‍ മതേതരത്വം നേരിടു വെല്ലുവിളികള്‍' എതായിരുു വിഷയം. സെമിനാറില്‍ എനിക്ക് മുമ്പ് സംസാരിച്ച ഹമീദ്ക്ക ഊിപ്പറഞ്ഞ ഒരു കാര്യം, മതങ്ങളാണ് സകല കുഴപ്പത്തിനും കാരണമെന്നും അതിനാല്‍ മതങ്ങളെ ഇല്ലാതാക്കിയാല്‍ സകല പ്രശ്നങ്ങളും തീരുമുെമാണ്. മതങ്ങള്‍ എു പറയുമ്പോള്‍ സകല മതങ്ങള്‍ക്കുമെതിരായ എതിര്‍പ്പ് എ അര്‍ഥമാണ് ഉദ്ദേശിക്കുതെങ്കില്‍ ഒരു നിരീശ്വരവാദിയുടെ ജല്‍പ്പനം എ അര്‍ഥത്തില്‍ തള്ളാമായിരുു. പക്ഷേ, ഹമീദ്ക്ക എതിര്‍ത്തത് ഇസ്ലാമിനെ മാത്രമാണ്. വിഷയത്തിന്റെ പരിധിയില്‍ വരാത്ത ഇറാനിലെ അവസ്ഥയും മുസ്ലിം സ്ത്രീകളുടെ സ്ഥിതിയുമെല്ലാമാണ് അദ്ദേഹം തന്റെ വാദമുഖങ്ങള്‍ സമര്‍ഥിക്കാന്‍ നിരത്തിയത്. എ അത്ഭുതപ്പെടുത്തിയത് ഹമീദ്ക്കയുടെയും ആര്‍ എസ് എസ് നേതാവിന്റെയും പ്രസംഗങ്ങളിലെ സമാനതകളാണ്. മുസ്ലിമായി ജനിച്ച ഒരു 'യുക്തിവാദി'ക്ക് യുക്തിവാദികളുടെ ഇടയില്‍ സ്വീകാര്യത ലഭിക്കണമെങ്കില്‍ ഇസ്ലാമിന്റെ എതിരാളിയായാല്‍ മാത്രം പോര, കടുത്ത ശത്രു ത ആകണമെതാണ് അവസ്ഥ. അല്ലാത്തപക്ഷം സഹപ്രവര്‍ത്തകര്‍ അംഗീകരിക്കുമോ എ ആശങ്ക പല 'മുസ്ലിം യുക്തിവാദികള്‍ക്കും' ഉള്ളതുപോലെ തോന്നിയിട്ടുണ്ട് .
സത്യത്തില്‍ കേരളത്തില്‍ ഒരു യഥാര്‍ഥ യുക്തിവാദി പ്രസ്ഥാനമുണ്ടോ? ഇല്ലെതാണ് വസ്തുത. കേരളത്തിലുള്ളത് കുറെ നിരാശാഭരിതരുടെയും വരട്ടുവാദികളുടെയും ഒത്തുചേരല്‍ മാത്രമാണ്. ഭാരതീയ യുക്തിവാദി സംഘം എതിലെ 'ഭാരതീയം' എ പ്രയോഗം പോലും യുക്തിപരമാണോ? എ ആര്‍ ദേശായി തന്റെ "ഇന്ത്യന്‍ ദേശീയതയുടെ സമകാലീന പ്രവണതകള്‍'' എന്നാ ഗ്രന്ഥത്തില്‍ ഇന്ത്യയെ ഭാരതം എന്ന് പ്രയോഗിക്കുതിനെത്ത ചോദ്യം ചെയ്യുുണ്ട്. ഭാരതം എ പ്രയോഗം പുനരുത്ഥാനവാദത്തിന്റെ ഭാകമാനെന്നും അദ്ദേഹം നിരീക്ഷിക്കുു. ഇന്ത്യ എതിനു പകരം ഭാരതം എന്ന് ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ ഉണ്ട്. "ഇന്ത്യ എ പേര് സിന്ധു നദീതട സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ ചരിത്രപരവും മതേതരവുമായ നാമധേയമാണ് ഇന്ത്യ എത്. ഭാരതം എു പറയുമ്പോള്‍ മിത്തിലേക്ക് പിന്‍നടക്കുകയാണ്. ചരിത്രത്തില്‍ ന്ി മിത്തിലേക്കുള്ള പിന്‍നടത്തം. യഥാര്‍ഥത്തില്‍ നിന്നു സങ്കല്‍പ്പത്തിലേക്കുള്ള തിരിച്ചുപോക്ക്. ആ തിരിച്ചുനടത്തത്തില്‍ നാം എത്തിച്ചേരുത് ഭരതന്‍ ഒരു ആദര്‍ശ രാജാവാണ് എ തെറ്റായ കാഴ്ചപ്പാടിലേക്കാണ്. ഭരതന്‍ രാമന്റെ നിഴലായിരുന്നു . അതുകൊണ്ട് ഒരു നിഴലിന്റെ ആദര്‍ശവത്കരണമാണ് ഭാരതം എ പ്രയോഗത്തിലൂടെ സംഭവിക്കുത്. പലരും തെറ്റിദ്ധരിച്ചിരിക്കുത് ഭാരതം എത് മലയാളവും ഇന്ത്യ എത് ഇംഗ്ളീഷുമാണൊണ്. അങ്ങനെ കരുതാനിടയാവുത് സവര്‍ണ മാധ്യമങ്ങള്‍ പ്രചണ്ഡമായി പ്രചരിപ്പിച്ച കള്ളങ്ങളിലൂടെയാണ്.'' (കെ ഇ എന്‍, അവര്‍ കൃസ്ത്യാനികളെ തേടിയെത്തി: പുറം 87)സവര്‍ണതയുമായുള്ള കേരളീയ, 'ഭാരതീയ യുക്തിവാദി'കളുടെ സൌഹൃദം തുറുകാട്ടപ്പെടേണ്ടതുണ്ട്. മാധവിക്കുട്ടി മരിച്ചപ്പോള്‍ പാളയം പള്ളിയില്‍ മറമാടരുത് എാവശ്യപ്പെട്ട രണ്ടു പ്രസ്ഥാനങ്ങള്‍ ഭാരതീയ യുക്തിവാദി സംഘവും സംഘ്പരിവാറുമാണ്. മാധവിക്കുട്ടിയുടെ കാര്യത്തില്‍ മാത്രമല്ല, മറ്റു പല വിഷയങ്ങളിലും ഇവര്‍ ഒറ്റക്കെട്ടാണ്. യുക്തിവാദി സംഘത്തിനും സംഘ്പരിവാറിനുമിടയില്‍ ഒരു തുരങ്കസൌഹൃദം പലപ്പോഴും ദൃശ്യമാണ്.മാധവിക്കുട്ടി യുക്തിവാദിയായിരുു എതിന് യുക്തിവാദികളുടെ പക്കല്‍ തെളിവുണ്ടത്രെ. 1986ല്‍ അതായത് മതം മാറുതിനു പതിനാലു വര്‍ഷം മുമ്പ് തിരുവനന്തപുരം ബേങ്ക് എംപ്ളോയിസ് യൂനിയന്‍ ഹാളില്‍ ചേര്‍ യുക്തിവാദി സംഘം സംസ്ഥാന സമ്മേളനത്തില്‍ മാധവിക്കുട്ടി പ്രസംഗിച്ചിട്ടുണ്ടത്രെ! ഇങ്ങനെപോയാല്‍ സുകുമാര്‍ അഴീക്കോട് ഏതൊക്കെ മതത്തിലും പാര്‍ട്ടിയിലും സംഘടനകളിലും ചേരേണ്ടിവരും?ഇതേസമയം, 2000ല്‍ മാധവിക്കുട്ടി ഇസ്ലാം മതത്തില്‍ ചേര്‍ു എതിന് യുക്തിവാദികള്‍ക്കു സംശയമില്ല. 2006 സെപ്റ്റംബറിലെ 'യുക്തിരാജ്യ'ത്തില്‍ ബംഗ്ളാദേശ് എഴുത്തുകാരി തസ്ലീമയുടെ ഒരു പ്രസ്താവന ചേര്‍ത്തിട്ടുണ്ട്. അതില്‍ പറയുത്. 'കമലാ സുരയ്യ തിരിച്ചുപോക്കിന്റെ വക്കിലാണ്' എന്നാണ് . എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ മുസ്ലിമാനെന്നും തസ്ലീമയും 'യുക്തി രാജ്യ'വും സമ്മതിക്കുു. 'മതം മടുത്തു' എ തലവാചകത്തില്‍ വ ഒരു അഭിമുഖം യുക്തിവാദികള്‍ ഉദ്ധരിക്കുതായി കാണുുണ്ട്. ഈ അഭിമുഖം പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം കമലാ സുരയ്യയെ സന്ദര്‍ശിച്ചപ്പോള്‍ ഈ ലേഖകനോട് പറഞ്ഞു: "ഈയിടെ മാതൃഭൂമിയില്‍ നിന്നു ഒരു പയ്യന്‍ ഇവിടെ വന്നു . അടുക്കളയിലുള്ള വേലക്കാരികളോട് എന്തൊക്കെയോ ചോദിച്ചു. ഞാനാകട്ടെ അന്ന് തീരെ വയ്യാതെ കിടക്കുകയാണ്. എന്നിട്ട് ജോലിക്കാരികള്‍ പറഞ്ഞതും പറയാത്തതും ഞാന്‍ പറഞ്ഞുവെ വ്യാജേന പ്രസിദ്ധീകരിച്ചു. സുരയ്യ ഹിന്ദുവാകാന്‍ പോകുന്നു ,മതം മടുത്തു എാക്കെയാണ് അതില്‍ എഴുതിപ്പിടിപ്പിച്ചത്. ഒപ്പം പൊട്ടു തൊട്ടു നില്‍ക്കു പഴയ ഫോട്ടോകളും. എനിക്ക് കഷ്ടം തോന്നി . ഞാനുമായി അങ്ങനെയൊരു ഇന്റര്‍വ്യൂ നടിട്ടേയില്ല. എന്തിനാണ് എന്റെ പേരില്‍ ഇത്തരം നുണകള്‍ എഴുതുത്? ഞാനാരെയും ദ്രോഹിക്കാറില്ല, സ്നേഹിക്കാറേയുള്ളൂ. എിട്ടും എയൈന്തിനിങ്ങനെ ദ്രോഹിക്കുു?'' (ആഴ്ചവട്ടം, 2006 ജൂലൈ 30)ഒരെഴുത്തുകാരി എ നിലക്ക് മാധവിക്കുട്ടിയുടെ പുയൂര്‍ക്കുളത്ത് മറമാടുക എ ആഗ്രഹം അവരെ സ്നേഹിക്കു വായനക്കാര്‍ക്ക് താിേയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. ബഷീറിനെ വിട്ടുമുറ്റത്തെ മാങ്കോസ്റിന്‍ മരച്ചുവട്ടില്‍ മറമാടുക എതും ഇതുപോലെ തന്നെ .ബഷീര്‍ മരിച്ച ദിവസം ഇത്തരമൊരാഗ്രഹം പലരും പ്രകടിപ്പിച്ചിട്ടുണ്ട്. എാല്‍, ഭാര്യയുടെയും മക്കളുടെയും ആഗ്രഹപ്രകാരം ബേപ്പൂര്‍ പള്ളി ഖബര്‍സ്ഥാനില്‍ മറമാടുകയാണുണ്ടായത്. ഈയൊരാനുകൂല്യം മാധവിക്കുട്ടിക്കും നല്‍കിക്കൂടേ? മാധവിക്കുട്ടിയുടെയും മക്കളുടെയും ആഗ്രഹമല്ലേ സഫലീകരിച്ചു കൊടുക്കേണ്ടത്? എം ഡി നാലപ്പാട്, 'അമ്മയുടെ ആഗ്രഹപ്രകാരമാണ് ഇസ്ലാമികാചാര പ്രകാരം പാളയം പള്ളിയില്‍ ഖബറടക്കിയത്' എു പറഞ്ഞ ശേഷമെങ്കിലും നിശബ്ദത പാലിക്കുകയല്ലേ മാന്യത?മക്കള്‍ക്ക് വിവരമില്ലാത്തത് കൊണ്ടാണ് പാളയം പള്ളി ഖബര്‍സ്ഥാനില്‍ കബരടക്കിയതെന്നും മക്കള്‍ക്ക് ഇക്കാര്യത്തില്‍ തിരിച്ചറിവില്ലെങ്കില്‍ അറിവുള്ളവര്‍ പറഞ്ഞുകൊടുക്കേണ്ടിയിരുും പ്രസ്താവിച്ച മഹാ പണ്ഡിതരുമുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ ഏഷ്യന്‍ റീജ്യ ഉപദേഷ്ടാവും മണിപ്പാല്‍ യൂനിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറുമായ, സുരയ്യയുടെ മൂത്ത മകന്‍ എം ഡി നാലപ്പാടിനു സ്വന്തം അമ്മയുടെ ഭൌതിക ശരീരം മറമാടു കാര്യത്തില്‍ തിരിച്ചറിവില്ലുെ പറഞ്ഞാല്‍ അധികപ്പറ്റാവും . 'ഏകം സത്, വിപ്രാബഹുധാവദന്തി' എ ഉപനിഷദ് ദര്‍ശനത്തിന്റെ പൊരുള്‍ അറിയാത്ത ആളല്ലല്ലോ ഇപ്പോള്‍ തിരിച്ചറിവ് ഉപദേശിക്കു തത്വമസിക്കാരന്‍? "പലയിടങ്ങളില്‍ നിന്നു പുറപ്പെടുന്ന പുഴകള്‍ കടലിലെത്തി ഓകുതുപോലെ അല്ലയോ പരമേശ്വരാ, രുചിഭേദം കൊണ്ട് ആളുകള്‍ സ്വീകരിക്കു വഴികള്‍, അവ പലതായി താിേയാലും വളഞ്ഞോ നേരെയോ പോയാലും അവസാനം അങ്ങയില്‍ വന്നെത്തുമെന്നും ശിവമഹിമ്നഃസ്ത്രോത്രം അദ്ദേഹമാണല്ലോ പല പ്രഭാഷണങ്ങളിലും നമ്മോട് പറഞ്ഞത്. ഇപ്പറഞ്ഞ ആനുകൂല്യം കമലക്കും നല്‍കിക്കൂടേ? കമല സ്വീകരിച്ച നിലപാട് അനേകം വഴികളില്‍ ഓയി പരിഗണിച്ചുകൂടേ? ഭാരതീയ സംസ്കാരം എാക്കെ പറയുത് ഇതിനെയൊക്കെയല്ലേ? മതേതരത്വത്തിന്റെ കാവല്‍ ഭടന്‍ എും വിശേഷിപ്പിക്കാവു അഴീക്കോട് മാഷിന്റെ നിലപാട് കമലാ സുരയ്യയോടുള്ള സ്നേഹത്തില്‍ നിന്നും ബന്ധത്തില്‍ നിന്നും ഉണ്ടായതാവാം. എന്നാല്‍ യുക്തിവാദികളുടെ 'യുക്തിവാതം' അങ്ങനെയുള്ളതാണോ? സത്യത്തില്‍ യുക്തിവാദികള്‍ ചെയ്യേണ്ടിയിരുത് സുരയ്യയെ പാളയം പള്ളിയില്‍ ഖബറടക്കാന്‍ തയ്യാറായ ഹിന്ദുമത വിശ്വാസികളായ അവരുടെ മക്കളുടെ വിശാലമനസ്കതയെ അംഗീകരിക്കുകയായിരുില്ലേ? മത സൌഹാര്‍ദത്തിന്റെ മഹത്തായ പാലം പണിത, സുരയ്യയുടെ മക്കളെ അഭിനന്ദിക്കുകയായിരുില്ലേ അഴീക്കോട് മാഷ് ചെയ്യേണ്ടിയിരുത്?വാസ്തവത്തില്‍ കമലാ സുരയ്യയുടെ മയ്യിത്ത് പാളയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറമാടിയപ്പോള്‍ അത് സൌഹാര്‍ദത്തിന്റെ ഒരു പുത്തന്‍ അധ്യായമായി മാറുക മാത്രമല്ല ജീവിത കാലം മുഴുവന്‍ സുരയ്യയെ വേട്ടയാടിയ പരിവാര്‍ വിഷപ്പാമ്പുകള്‍ക്ക് കിട്ടിയ ഒരു ഊക്കന്‍ പ്രഹരം കൂടിയായി മാറുകയായിരുന്നു . കേരളത്തിലെ സാധാരണക്കാരായ ഹൈന്ദവ ജനത എത്രമേല്‍ മതേതരവും സഹിശ്നതയുല്ലവരാനെന്നും സുരയ്യയുടെ മരണാനന്തര ചടങ്ങുകള്‍ കാണിച്ചുതന്നു .

1 comment:

ഫൈസൽ said...

പ്രിയപ്പെട്ട അസീസ്,
താങ്കളെ വ്യക്തിപരമായി എനിക്കറിയില്ല. പക്ഷെ ചിലത് ഇടയ്ക്ക് വായിച്ചിട്ടുണ്ട്. പിന്നെ ദയാപുരത്ത് തങ്കളുടെ കൂടെ ഉണ്ടായിരുന്ന ശ്രീജിത്തും അസ്‌ലമും(ഗണിതം), അഹമ്മദുകുട്ടി (കായികം)പിന്നീട് എന്റെ സഹപ്രവര്‍ത്തകരായി റിയാദിലെ യാര ഇന്റര്‍നാഷണം സ്കൂളില്‍. ഇപ്പോള്‍ ശ്രീജിത്ത് തിരിച്ചുപോയി കാ. യൂണിവേഴ്സിറ്റിയില്‍ കയറി. ഇവരില്‍ നിന്നാണ് താങ്കളെ കുറച്ചുകൂടെ അടുത്തറിഞ്ഞത്.
വിശ്വാസവും അവിശ്വാസവും നിര്‍വചിക്കാനാവാത്ത വിധം സങ്കീര്‍ണമാണ്. അതുകൊണ്ടു തന്നെ അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും എങ്ങുമെത്താതെ പോവുകയുമാണ് പതിവ്. വാശി അന്തസ്സാരശൂന്യമാണ്. ഇന്ത്യന്‍ യുക്തിവാദത്തിന്റെ പരാജയം അതിന്റെ യാന്ത്രികതയാണ്. അന്വേഷണം മാത്രമാണ് സത്യത്തില്‍ നമുക്ക് നടത്താനാവുക. എന്തായാലും താങ്കളുടെ നിരീക്ഷണങ്ങള്‍ നന്നായി. പണ്ട് ബിരുദത്തിന് ഗുരുവായൂര്ര് ശ്രീ ക്ര്‌ഷ്ണ കോളേജില്‍ അലയുമ്പോള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട് ഒരു ചര്‍ച്ച. അതിന്റെ തലക്കനം ഇങ്ങനെ:
ഭാരതം V/S ഇന്ത്യ.
നന്നായി.
എന്റെ ഒരു കഥാസമാഹാരം ഒലീവ് ഇറക്കിയിട്ടുണ്ട്:
ദേഹവിരുന്ന്.
കഴിയുമെങ്കില്‍ വായിക്കുക.
സസ്നേഹം
എം. ഫൈസല്‍
വിശദാംശങ്ങള്‍ക്ക് നന്നല്ലാത്ത നേരങ്ങളില്‍ സന്ദര്‍ശിക്കുക:amalakhil.blogspot.com