02 June, 2009

കുപ്പായം (കഥ)

പ്രിയപ്പെട്ട മിത്രമേ, എന്നോട്‌ ക്ഷമിക്കുക.
എന്‍റെ കൈവശമുള്ളത്‌ ആയിരത്താണ്ടുകള്‍ പഴകി മുഷിഞ്ഞൊരു കീരകുപ്പയമാണ്‌.
ഇതിന്‍റെ ഭൂതകാല പട്രാസുകള്‍ ഞാന്‍ മറച്ചുവെക്കുന്നില്ല .രാജാവും കാപ്പിരിയും ഉള്പുളകത്തോടെ
ഇതെടുത്ത്‌ ദരിച്ചിരുന്നു.പല ദേശക്കാരും കാലക്കാരും ഇതാണിഞ്ഞു സംതൃപ്തിയടഞ്ഞിരുന്നു.
പിന്നീട് ,ചിലര്‍ ഈ കുപ്പായത്തില്‍ ചെളിതെരിപ്പിച്ചു;ചിലരാകട്ടെ വലിച്ചുനീട്ടി കീറികളഞ്ഞു.
ചാലികളയാന്‍ മുക്കുമൂലകളില്‍ പിടിച്ചലക്കിയവര്‍ ഇതിന്‍റെ തൊങ്ങലുകള്‍ നശിപ്പിച്ചു .
കുപ്പായം അലക്കി ഇസ്ത്രിയിട്ടാല്‍ കുപ്പയതം നശിക്കുമെന്ന് ഒരു കൂട്ടര്‍ !
സുഹൃത്തേ ,ഇനി പറയുക -ചളിപുരന്ദ്,കീറിപരിഞ്ഞു ദ്രവിച്ച ഈ കുപ്പായം
നിങ്ങള്‍ക്ക് ഞാന്‍ കൈമാരണമോ?അതോ കത്തിച്ചു കളയണമോ ?


No comments: