26 June, 2009

മെഴുകുതിരി

നിലാവും നക്ഷത്രങ്ങളുമില്ലാത്ത ഓരിരുണ്ട രാവില്‍, ചാറ്റല്‍ മഴയുടെ കുനുകുന്നു സംഗീതം പെയ്തിറങ്ങുമ്പോള്‍, ജാലകങ്ങള്‍ കൊട്ടിയടച്ച് മുറിക്കകത്ത് മുനിഞ്ഞു കത്തുന്ന മെഴുകുതിരിയുടെ മുമ്പിലിരുന്നു കവിത രചിക്കുന്ന കവിയോട്‌ കൊച്ചു തീനാവു നീട്ടി മെഴുകുതിരി ചോദിച്ചു :"കവേ ,പുറമെ നിലാവും വെട്ടവുമില്ലാത്ത ഈ ഇരുണ്ട രാവില്‍ ,ഞാന്‍ കനിഞ്ഞരുളിയ നുറുങ്ങു വെട്ടത്തില്‍ അങ്ങ് രചിക്കുന്ന കവിത കാണിക്കു .എന്‍റെ ഈ അന്ത്യ നിമിഷത്തില്‍ അതൊന്നു വായിച്ച് നിര്‍വൃതി കൊള്ളട്ടെ "
ഇരുളിനോടു പൊരുതി അവസാന തുള്ളി വെട്ടം പകര്ന്നു ,നിലത്തു കണ്ണീര്‍ പൊഴിച്ചു കൊണ്ടിരുന്ന മെഴുകുതിരിയുടെ അന്ദ്യാഭിലാശത്തെ മാനിച്ച് കവി തന്‍റെ ഭൂമിയെയും മനുഷനെയും സ്പര്ശികാത്ത ,ഇരുളിനെ സ്തുതിക്കുന്ന കവിത മെഴുകുതിരിക്ക് മുമ്പില്‍ ആദ്യനിരൂപനതിനു സമര്‍പിച്ചു .പ്രതീക്ഷയുടെ ഒരു കൊച്ചു മെഴുകുതിരി പോലും സമര്‍പ്പിക്കാത്ത, തന്‍റെ ബദ്ധ ശത്രുവിനെ സ്തുതിക്കുന്ന ആ ഇരുണ്ട കവിത ,അരിശത്തോടെ മെഴുകുതിരി ദഹിപ്പിച്ചു കളഞ്ഞു .

No comments: