07 November, 2007

ദു:സ്വപ്‌‌നങ്ങളില്‍ നിന്ന്‌

കാടുകളില്‍ നിന്ന്‌
കടല്‍ത്തിരകളില്‍ നിന്ന്‌
കൊബ്ബുമുളച്ച
തേററ വളര്‍ന്ന
കരിംഭൂതങ്ങള്‍
നാടുകയ്യേറുന്നു
തെരുവോരങ്ങളില്‍
‍വയലേലകളില്‍
‍നീലിച്ച കബന്ധങ്ങള്‍
‍പള്ളിമിനാരങ്ങളില്‍
‍കൂട്ടബാങ്കൊലി
ക്ഷേത്രമണികളില്‍
‍ആക്രോശത്തിന്‍െറ
വാള്‍ത്തലപ്പുകള്‍
‍ആകാശത്തു നിന്നും
തീമഴ
താഴെ-
ഭൂമിയില്‍
ചോരപ്പുഴ
ശ്‌മശാനങ്ങളില്‍
ഓരിക്കുറുക്കന്‍െറ നിലവിളി
******* ****** ****
ഹരിത തീരങ്ങളില്‍
‍കാഞ്ഞിരം
കായ്‌ക്കുബോള്‍
‍മനസ്സിന്‍ മിനാരങ്ങളില്‍
‍മുഴങ്ങുന്നു
നിലവിളി
.മനസ്സിന്‍െറതാഴ്‌വാരങ്ങളില്‍
‍സഹാറകള്‍ പിറയ്‌ക്കുബോള്‍
‍ദാഹജലത്തിനായ്‌ കേഴുന്നു വേഴാബല്‍
‍തമസ്സിലെ
കിനാവി
‍നീലിച്ച കബന്ധങ്ങള്‍.

1 comment: