05 November, 2007

ചുരം ജീവിതമാണ്‌(poem)

ചുരം ജീവിതമാണ്‌
വളവുകള്‍,തിരിവുകള്‍കയറ്റിറക്കങ്ങള്‍.
വിരിഞ്ഞപുഷപങ്ങള്‍പരുപരുത്ത
പാറക്കെട്ടുകള്‍മലകള്‍ക്കപ്പുറംമലകള്‍.....
ചുരംജീവിതമാണ്‌
ചിലപ്പോള്‍ അവ്യക്തതയുടെ
മൂടല്‍മഞ്ഞ്‌
മറ്റുചിലപ്പോള്‍തിരിച്ചറിവിന്റെ
ഇളംവെയില്‍....
ചുരംജീവിതമാണ്‌
വണ്ടികയറുമ്പോള്‍കിതകിതപ്പ്‌;
മൂളലുംമുരുളലും.
ചിലവ
ആയാസരഹിതമായ്‌
കുതിക്കുമ്പോള്‍ചിലവ
അലക്ഷ്യതയുടെഅഗാതകൊക്കയിലേക്ക്‌

4 comments:

സുല്‍ |Sul said...

കൊള്ളാം.

ഇന്നാളൊരാള്‍ പറഞ്ഞു ജീവിതം ചപ്പാത്തിയാണെന്ന്. ഇപ്പോള്‍ ജീവിതം ചുരവുമായി. എന്തിനോടും കൂട്ടിക്കെട്ടാവുന്ന ഒന്നാണീ ജീവിതം. അല്ലെങ്കില്‍ പിന്നെ എന്തു ജീവിതം അല്ലെ :)

-സുല്‍

umbachy said...

ചുരപരിചിതമായ ആ തണുപ്പ്
പക്ഷേ,
മരണത്തിന്‍റേതാണ്.
കാട്ടില്‍ ഒളിച്ചു പര്‍ക്കുന്ന നിശ്ശബ്ദത
ഭൂതകാലത്തിന്‍റേതും.

കമന്‍റ് സെറ്റിംഗ് മാറ്റിയാല്‍ നന്ന്.

വല്യമ്മായി said...

ആശയം നന്ന്,കവിത ഒന്നു കൂടെ നന്നാക്കാമായിരുന്നു

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍